Translate

Sunday, December 5, 2021

"നമ്മുടെ കഴിവുകൾ എങ്ങനെ വിനിയോഗിക്കാം"

 നമ്മുടെ കഴിവുകൾ എങ്ങനെ വിനിയോഗിക്കാം

നമ്മുടെ കഴിവുകൾ ഫലപ്രദമായി വിനിയോഗിക്കുവാൻ ആദ്യം നമുക്ക് നമ്മളിൽ തന്നെ ആത്മവിശ്വാസം ഉണ്ടായിരിക്കണം


 ദൈവം നമ്മുക്ക് തന്ന കഴിവുകൾ തക്ക സമയത്തു ഫലപ്രദമായി വിനിയോഗിക്കുവാൻ ദൈവത്തിന്റെ സാന്നിധ്യം ആവശ്യം ആണ്. നമ്മളിൽ ആത്മവിശ്വാസം വന്നു കഴിഞ്ഞാൽ നമുക്ക് അടുത്ത ചുവടുകൾ എടുത്തു വയ്ക്കാം. നമ്മുടെ കഴിവുകൾ എവിടെ ഏതു സ്ഥലത്ത് അത് ഫലപ്രദമായി വിനിയോഗിക്കുവാൻ കഴിയും എന്നു ചിന്തിക്കുക. അങ്ങനെ ഫലപ്രദമായി നമ്മുടെ കഴിവുകൾ വിനിയോഗിക്കുവാൻ ഉള്ള ഇടം കണ്ടെത്തിയാൽ നമുക്ക് അവിടെ ശോഭിക്കുവാൻ സാധിക്കും.

"ഉത്കണ്ട എങ്ങനെ ഒഴിവാക്കാം"

 ഉത്കണ്ട എങ്ങനെ ഒഴിവാക്കാം

ഭാവിയെയോർത്തു ഉത്കണ്ട പെടുന്നത് പല വിധ മാനസിക പ്രശ്നങ്ങൾക്ക് കാരണം ആകുന്നു. അതുപോലെ കഴിഞ്ഞ കാല ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ വീണ്ടും ഓർത്തു മനസ്സ് വ്യാകുലപ്പെടുന്നത് ഒഴിവാക്കുക. ഇന്നലത്തെ തെറ്റായ ചിന്തകളും നാളയെപ്പറ്റി വിചാരപ്പെടുന്നതും ഒഴിവാക്കിയാൽ ഇന്നത്തെ ജീവിതത്തിനു സമാധാനം ലഭിക്കും. അങ്ങനെ ഉത്കണ്ട ഒഴിവായി ഇന്നത്തെ ജീവിതം സന്തോഷത്തോടും സമാധാനത്തോടും ജീവിക്കുക.

"അപകർഷതാ ബോധം എങ്ങനെ ഇല്ലാതാക്കാം"

 അപകർഷതാ ബോധം എങ്ങനെ ഇല്ലാതാക്കാം

നാം മനസ്സിൽ നമ്മോട് തന്നെ ഇപ്രകാരം പറയുക ഭൂമിയിലുള്ള ഓരോ മനുഷ്യരും വ്യത്യസ്തർ ആണ്.മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിട്ടാണ് എന്നെ ദൈവം സൃഷ്ടിച്ചേക്കുന്നത്.

അതുപോലെ തന്നെ ഓരോരുത്തരുടെയും ശരീരവും മുഖവും വ്യത്യസ്തമായിട്ടാണ് ദൈവം സൃഷ്ടിച്ചേക്കുന്നത്.

 മറ്റുള്ളവർ നമ്മളെ കുറിച്ച് എന്തു വിചാരിക്കും എന്നോർത്തു ഭാരപ്പെടരുത്. നിങ്ങളുടെ ശാരീരിക അവയവങ്ങളെ കുറിചോർത്തു അപകർശത ബോധം ഉണ്ടെകിൽ അത് തിരുത്തുക.

. നിങ്ങളുടെ വലിയ ഭയങ്ങളെ ഇല്ലാതാക്കുക.

നിങ്ങളുടെ അപകർശത ബോധം മാറ്റുവാൻ ബുദ്ധിമുട്ടാണെങ്കിൽ നല്ല സുഹൃത്തിനോട് നിങ്ങളുടെ അപകർശത ബോധം എന്തിനെ പറ്റിയുള്ളതാണ് എന്ന് പങ്കുവയ്ക്കുക.

 മറ്റുള്ളവരെ നിരീക്ഷിക്കുക അവർ എങ്ങനെ തങ്ങളുടെ അവയവങ്ങളും ആയി പ്രതികരിക്കുന്നു എന്ന്. അംഗവൈകല്യം ഉള്ളവർ ജീവിതത്തിന്റെ ഉന്നത പടവുകൾ ചവിട്ടികയറുമ്പോൾ അവരുടെ അപകർശത ബോധം ഇല്ലാതെയുള്ള ജീവിതം മാതൃകയാക്കാം.